അബൂദറുല്‍ഗിഫാരി (റ) ഏകാന്തതയില്‍ നാഥനെ കണ്ടെത്തിയ ജീവിതം

ത്വല്‍ഹത്തുല്‍ അന്‍സാരി ഒളവട്ടൂര്‍

 

കാലത്തിന്‍റെകുത്തൊഴുക്കില്‍ തമസ്കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്കാരത്തെ തന്‍റെമെത്തയില്‍കൂടെകിടത്തി ഭൗതികതയുടെ മധുരമന്യേഷിച്ചലയുന്ന മനുഷ്യന്‍ രണ്ട് ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ്മഹാനായ അബൂദറുല്‍ഗിഫാരി(റ)ന്‍റേത്. സമ്പത്തിന്‍റെ ഉച്ചിയില്‍ പാവപ്പെട്ടവരെ നോക്കിച്ചിരിക്കുന്ന ആധുനിക ജനത അബൂദറുല്‍ഗിഫാരി(റ)ന്‍റെജീവിത ചരിത്രത്തെക്കുറിച്ച് ബോധവാډാരാകേണ്ടത് അത്യാവശ്യമാണ്. ഒരടിമ തന്‍റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്‍റെഗുരുവിനു മുന്നില്‍ ഏത് വിധമാണ് പെരുമാറേണ്ടതെന്നും എതിര്‍പക്ഷത്തെ ഏത് രീതിയിലാണ് സډാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടതെന്നും ഒരുതുറന്ന പുസ്തകം പോലെ അബൂദര്‍(റ)ന്‍റെ ജീവിതം നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നു.

ശത്രുപാളയത്തിലായിരുന്നപ്പോള്‍ പോലും നډയോടുംസത്യത്തോടുംകൂറ് പുലര്‍ത്തിയവ്യക്തിത്വത്തിനുടമയായിരുന്നു അബൂദറുല്‍ഗിഫാരി(റ). മക്കക്കും മദീനക്കും ഇടയില്‍സ്ഥിതിചെയ്യുന്ന വാദ്ദാന്‍ പ്രദേശത്തെ ഗിഫാരിഗോത്രത്തിലാണ് മഹാന്‍റെ ജനനം. കവര്‍ച്ച ജീവിത മാര്‍ഗമായി കണ്ടിരുന്ന ഗിഫാരികള്‍ മക്കാനിവാസികള്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും പേടിസ്വപ്നമായിരുന്നു.

ഇവര്‍വിരിച്ച വലയില്‍വീഴാത്ത വഴിയാത്രക്കാരുംതീര്‍ത്ഥാടകരുംവിരളമായിരിക്കും. ഇവ്വിധം ജീവിതം ആസ്വാദനമാക്കിയ ജനതയില്‍നിന്നാണ് അബൂദര്‍(റ) ഇസ്ലാമിന്‍റെ വശ്യമനോഹര തീരത്തേക്ക് കടന്ന് വരുന്നത്. ശത്രു പാളയത്തിലായിരിക്കുമ്പോള്‍ തന്നെ അവരുടെ തത്വസംഹിതകളോട്ഗിഫാരികളുടെ ജീവിത മാര്‍ഗത്തോടുംകൂറ്പുലര്‍ത്താനും ആ ജീവിതരീതിചേര്‍ത്ത് പിടിക്കാനുംവൈമനസ്യംകാണിച്ചിരുന്നു.

ഈ സമയത്താണ്തിരുനബി(സ) പരിശുദ്ധ ഇസ്ലാമിന്‍റെ  ആശയങ്ങളുമായി മക്കയില്‍ വരുന്നത്.ഇത്കേള്‍ക്കാനിടവന്ന അബുദര്‍റ്(റ) മക്കയില്‍ വരികയും പ്രവാചക സന്നിധിയില്‍ വച്ച് ഇസ്ലാമിന്‍റെമഹത്വത്തെയുംഅല്ലാഹുവിനെ ആരാധിക്കുന്നതിനെയും മഹത്വവല്‍ക്കരിക്കുന്ന തൗഹീദ്  ഉച്ചരിച്ച് ഇസ്ലാമിലേക്ക് കടന്ന് വരികയുംചെയ്തു. ഇതേസമയം നബി(സ്വ)യുംവിരലിലെണ്ണാവുന്ന സ്വഹാബത്തും ഇസ്ലാമിന്‍റെ പ്രചാരണം നടത്തിയത് ഇരുട്ടിന്‍റെമറവിലായിരുന്നു. ഇങ്ങനെ ശത്രുക്കളുടെ പരാക്രമങ്ങള്‍ പേടിച്ച് വിളക്കുകള്‍ക്ക് ചുറ്റുമിരുന്ന് പ്രബോദനമാരംഭിച്ച ഇസ്ലാമിന് അതിന്‍റേതായ അംഗീകാരവും മഹത്വവും നേടിക്കൊടുത്തതില്‍ അബൂദര്‍റുല്‍ഗിഫാരി(റ)ന്‍റെ സാന്നിധ്യം അനിഷേധ്യമാണ്.

തിډകളുടെ പ്രഭവ കേന്ദ്രമായിരുന്ന വാദ്ദാന്‍ പ്രദേശത്തെ നډയുടെ സങ്കേതമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അബൂദറര്‍(റ)ന്‍റെ സാന്നിധ്യം ഏറെ പങ്ക്വഹിച്ചിട്ടുണ്ട്. പ്രവാചകാജ്ഞ പ്രകാരം അബൂദറര്‍(റ)മക്കയില്‍ നിന്ന് തന്‍റെഗോത്രക്കാര്‍ചെയ്ത് കൂട്ടുന്ന അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാവസാനം ഉണ്ടാക്കാന്‍ ഗിഫാര്‍ഗോത്രക്കാര്‍ക്കിടയിലേക്ക് വരികയുംഗിഫാരികള്‍ക്കിടയില്‍ഇസ്ലാമിന്‍റെ മഹത്വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയുംചെയ്തതിന്‍റെപരിണിതിയായി ദിവസങ്ങള്‍ക്കുളളില്‍വാദ്ദാന്‍ സമാധാനത്തിന്‍റെയുംസ്നേഹത്തിന്‍റേയുംകളിത്തൊട്ടിലായിമാറി.

ജനമനസ്ഥിതി അറിഞ്ഞ് ജനമദ്ധ്യത്തിലേക്കിറങ്ങിച്ചെന്ന അബൂദര്‍(റ) നേതൃപാടവത്തെയും ചങ്കൂറ്റത്തേയും ആര്‍ക്കുംവിസ്മരിക്കാനാവില്ല. അദ്ദേഹം പിന്നിട്ട വഴികളില്‍ ഉതിര്‍ന്ന്വീണ രക്തത്തിന്‍റെയുംവിയര്‍പ്പിന്‍റെയും ഗന്ധംഇന്നും ആ മഹാന്‍റെത്യാഗോജ്വല ജീവിതത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

തിരുനബി(സ്വ) യുടെ സന്തത സഹചാരിയായിരുന്ന അബൂദര്‍(റ)വിന്‍ തിരുനബി(സ്വ)യുടെവിയോഗം താങ്ങാവുന്നതിലധികമായിരുന്നു. അതുകൊണ്ട് തന്നെ അബൂദര്‍(റ) മുത്ത് നബി(സ്വ)യുടെവിയോഗ ശേഷംശാമിലേക്ക് പാലായനം ചെയ്തു. പിന്നീട് അബൂദര്‍(റ) ഏകാന്തതയെ പ്രണയിച്ച് കൊണ്ട് അല്ലാഹുവിലേക്കുളള വഴിവെട്ടിത്തുറന്നു. ഇതിനിടയില്‍ ഇസ്ലാമിക ചരിത്രത്താളുകളില്‍ തങ്ക ലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട അബൂബക്കര്‍ സിദ്ധീഖ്(റ)ന്‍റെയും ഉമര്‍(റ)ന്‍റെയും ഭരണകാലഘട്ടം കഴിഞ്ഞ് ഉസ്മാന്‍(റ) ഭരണത്തിലേറിയിരുന്നു.

ഉസ്മാന്‍(റ)ന്‍റെ ഭരണകാലമായപ്പോഴേക്കും ജനങ്ങള്‍ ഭൗതികതയുടെലാളനയില്‍ ആനന്ദം കണ്ടെത്തിത്തുടങ്ങിയിരുന്നു. ഗവര്‍ണര്‍മാര്‍കൊട്ടാര ജീവിതംതുടങ്ങുകയും ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുകയുംചെയ്തു. ജീവിതംമുന്നോട്ട് നയിക്കാന്‍ സാധിക്കാതെ പാവപ്പെട്ടവര്‍ പണക്കാര്‍ക്കിടയില്‍താഴ്ന്ന വര്‍ഗക്കാരായിമാറി. ഈ സമയം പാവങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുക, ദനാഢ്യരുടെ ധനഭ്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബൂദര്‍റ്(റ) രംഗത്തുവന്നു.

ധനാഢ്യരുടെമുഖത്തു നോക്കി പൗരുഷത്തോടെ ഇപ്രകാരംവിളിച്ചുപറഞ്ഞു: “ധനത്തിന് മൂന്ന് പങ്കാളികളുണ്ട്. നിന്നോട് സമ്മതമാരായാതെ നിന്‍റെസ്വത്തിന്‍റെ നല്ലതോ ചീത്തയോ ആയ ഭാഗത്തെ തട്ടിയെടുക്കുന്ന വിധിയാണ് ഒന്നാമന്‍.കണ്ണിലെണ്ണയൊഴിച്ച് നിന്‍റെ അവസാന ശ്വാസത്തെ അത്യാര്‍ത്ഥിയോടെ പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നിന്‍റെ അനന്തരാവകാശിയാണ് രണ്ടാമന്‍.മൂന്നാമന്‍ നീയും. മൂവരില്‍വെച്ച് ഏറ്റവുംദുര്‍ബലനാവാതിരിക്കാന്‍ നിനക്ക് കഴിയുകയാണെങ്കില്‍ ആ കഴിവ് പ്രകടിപ്പിക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ ആ കഴിവ് പ്രകടിപ്പിക്കുക” ജനങ്ങളെ ഏറെ ഇരുത്തിച്ചിന്തിപ്പിച്ച വാക്കുകളായിരുന്നു ഇത്.

ശാമിലെ ഗവര്‍ണറായ മുആവിയ(റ) വിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അതൃപ്തനായ അബൂദര്‍റ്(റ) മുആവിയയുടെമുഖത്തുനോക്കി ആ പ്രവൃത്തിയെ അപലപിക്കുകയും ദരിദ്രജനങ്ങളെമുആവിയക്കെതിരെതിരിക്കുകയുംചെയ്ത സംഭവം അബൂദര്‍റ്(റ)വിന്‍റെ ജീവിതത്തില്‍കാണാം. അബൂദര്‍റ്(റ)വിന്‍റെവാക്കും പ്രവൃത്തിയും ഒന്നു തന്നെയാണോ എന്ന് പരിശോധിക്കാന്‍ മുആവിയ(റ) തന്‍റെ ഭൃത്യന്‍ മുഖേന ആയിരംദീനാര്‍ അബൂദര്‍റ്(റ) വിന്‍റെ ചാരത്തേക്ക് അയച്ചു. അബൂദര്‍റ്(റ) തനിക്കു ലഭിച്ച പണം അന്നുതന്നെ ദരിദ്രര്‍ക്ക് ദാനം ചെയ്തു.

രണ്ടു ദിവസത്തിനു ശേഷംമുആവിയ(റ) താന്‍ നല്‍കിയ പണക്കിഴിമാറിയതാണെന്നും അതു നല്‍കാന്‍ വേണ്ടി തന്നതല്ല മറ്റൊരാള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ കൊടുത്തു വിട്ടതെന്ന് പറഞ്ഞ് പണംതിരികെവാങ്ങാന്‍ തന്‍റെഭൃത്യനെ അയച്ചു. അപ്പോള്‍ അബൂദര്‍റ്(റ) ഭൃത്യനോട് പറഞ്ഞു:”എന്‍റെ പക്കല്‍ ഒരുദീനാര്‍ പോലും ബാക്കിയില്ല. എല്ലാം ഞാന്‍ ദരിദ്രര്‍ക്കിടയില്‍ചെലവഴിച്ചു. മൂന്ന് ദിവസം സമയം തന്നാല്‍ പണം ഞാന്‍ തിരികെ നല്‍കാം” ഇതറിഞ്ഞ മൂആവിയ(റ)വിന് അബൂദര്‍റ് (റ) വിന്‍റെഉള്ള്പുറം പോലെ സൗന്ദര്യവും നന്മ നിറഞ്ഞതാണെന്നും ബോധ്യപ്പെടുകയും മഹാന്‍റെ വാദഗതികളുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും ചെയ്തു.

തനിക്ക് ചുറ്റും നടമാടിക്കൊണ്ടിരിക്കുന്ന സമ്പന്ന സമുദായത്തിന്‍റെ അരുതായ്കമക്കെതിരെ നാവനക്കിയതിനു അദ്ദേഹത്തെ കുറിച്ചുളള മുആവിയ(റ)ന്‍റെ പരാതി ഉസ്മാന്‍(റ)വിന്‍റെ സന്നിധിയിലെത്തി. അവസാനം ഉസ്മാന്‍(റ)ന്‍റെ നിര്‍ദേശപ്രകാരം അബൂദര്‍റ്(റ) റബ്ദയിലേക്ക് പലായനം ചെയ്തു. യജമാനനോട് ഒരടിമ എത്രത്തോളം നീതിപാലിക്കണമെന്ന് ഇവിടെ അബൂദര്‍റ്(റ)നമുക്ക് ബോധ്യപ്പെടുത്തിതരുന്നു. നിശബ്ദയുടെ മൂകതയില്‍ ഏകനായ നാഥനിലേക്ക് ഇരുകരവും ഉയര്‍ത്തി പ്രാര്‍ത്ഥനയിലും ദിക്റിലുമായി തന്‍റെ ശിഷ്ടകാലം മഹാന്‍ ചെലവഴിച്ചു.

മഹാന്‍റെ മരണത്തെ കുറിച്ച് നബി(സ്വ)മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണമാസന്നമായപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ അബൂദര്‍റ്(റ) വിന്‍റെ ഭാര്യ വിഷമിച്ചിരിക്കുമ്പോള്‍ ‘നീ പുറത്ത് പോയിവല്ലയാത്രക്കാരും വരുന്നുണ്ടോ എന്ന് നോക്കുക’ എന്ന് പറഞ്ഞ് ഭാര്യയെ പുറത്തേക്കയച്ചു. പ്രവാചക വചനം സാക്ഷാത്കരിക്കും വിധം ആ സമയത്ത് ഏകനായി അന്ത്യശ്വസം വലിക്കുകയുംചെയ്തു.

തബൂക്ക് യുദ്ധത്തിനു വേണ്ടി പോകുന്ന അവസരത്തില്‍ ശക്തിയായ ചൂടുകാറ്റില്‍ അബൂദര്‍റ്(റ) നബിയില്‍ നിന്ന് ഒറ്റപ്പെടുകയും ഒടുവില്‍വളരെത്യാഗം സഹിച്ച് കാല്‍നടയായി അബൂദര്‍റ്(റ) നടന്ന് വരുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ അവിടെകൂടിനിന്നവരോട് പറഞ്ഞു:”അല്ലാഹു അബൂദര്‍റ്(റ)വിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം ഏകനായി വരുന്നു, ഏകനായി മരിക്കും, ഏകനായി പുനര്‍ജനിക്കപ്പെടും” ഈ വക്കുകള്‍ സത്യമായി പുലരുകയായിരുന്നു മഹാന്‍റെ മരണത്തിലൂടെ.

അബൂദര്‍റ്(റ)വിന്‍റെ ജീവിതംതികച്ചും ആഢംബരത്തിന്‍റെ പറുദീസയില്‍ ആര്‍ത്തുല്ലസിക്കുന്ന ആധുനിക ജനതക്ക് വഴികാട്ടിയാണ്. ഏകനായി ഇസ്ലാമിലേക്ക് കടന്ന് വരികയും ധീരതയോടെ ഇസ്ലാമിന്‍റെ അസ്ഥിത്വത്തെ നിലനിര്‍ത്താന്‍ സന്ധിയില്ലാതെ പോരാടുകയും അവസാനം ദുന്‍യവിയായി ഒന്നുമില്ലാതെഅല്ലാഹുവിന്‍റെവിളിക്കുത്തരം നല്‍കുകയുംചെയ്ത മഹത് വ്യക്തിയാണ്അദ്ദേഹം. കനല്‍ പദങ്ങളില്‍ നിന്നും കനല്‍ പദങ്ങളിലേക്കുളള പ്രയാണം. ദുരിതങ്ങളില്‍ നിന്ന് ദുരിദങ്ങളിലേക്കുളള സഞ്ചാരം. ഇസ്ലാം കല്‍പ്പിക്കുന്ന വിധിവിലക്കുകള്‍ യഥാവിധി ഒരു ന്യൂനതയും വരുത്താതെ ജീവിതത്തില്‍ പകര്‍ത്തി ഏകാന്തതയെ സനേഹിച്ച് നാഥനെ കണ്ടെത്തിയ ധീരമനീഷിയാകുന്നു മഹാന്‍. അബൂദര്‍റ്(റ)ന്‍റെകൂടെ നാളെ ജന്നാത്തുല്‍ നഈമില്‍അല്ലാഹു നമ്മെയും ഒരുമിച്ച് കൂട്ടട്ടെ. ആമീന്‍

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*